Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

04 May, 2018 09:05:32 AM


മലിനീകരണതട്ടിപ്പ്: ഫോക്സ്‌വാഗണിന്‍റെ മുൻ മേധാവിക്കെതിരേ അന്വേഷണം

വിവാദത്തെതുടർന്ന് വിന്‍റർകോണ്‍ കമ്പനിയുടെ തലപ്പത്തുനിന്ന് രാജിവച്ചിരുന്നു




വാഷിംഗ്ടണ്‍: പ്രമുഖ കാർ നിർമാതാക്കളായ ഫോക്സ്‌വാഗണിന്‍റെ മുൻ മേധാവി മാർട്ടിൻ വിന്‍റർകോണിനെതിരേ യുഎസ് പ്രോസിക്യൂട്ടർമാർ തട്ടിപ്പ് കേസിൽ അന്വേഷണം തുടങ്ങി. ഫോക്സ്വാഗന്‍റെ ഡീസൽ കാറുകളിൽ മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകൾ ഘടിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. 

മലിനീകരണ തട്ടിപ്പ് വിവാദം ഉയർന്നതിനെത്തുടർന്നാണ് വിന്‍റർകോണ്‍ കന്പനിയുടെ തലപ്പത്തുനിന്ന് രാജിവച്ചത്. തട്ടിപ്പിനെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നാണ് അന്ന് അദ്ദേഹം വാദിച്ചിരുന്നത്. എന്നാൽ, മാസങ്ങൾക്കു മുൻപു തന്നെ അദ്ദേഹം അതെക്കുറിച്ചു മനസിലാക്കിയിരുന്നു എന്നു സൂചന നൽകുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നിരുന്നു



Share this News Now:
  • Google+
Like(s): 95