Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

04 May, 2018 09:00:19 AM


ലൈം​ഗി​കാ​രോ​പ​ണം: കോ​സ്ബിയും പൊ​ളാ​ൻ​സ്കി​​യും ഓ​സ്ക​ർ അ​ക്കാ​ഡ​മിയ്ക്ക് പുറത്ത്

പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി
ന്യൂ​യോ​ർ​ക്ക്: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന വി​ഖ്യാ​ത ഹാ​സ്യ​താ​രം ബി​ൽ കോ​സ്ബി​യെ​യും ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ൻ റൊ​മ​ൻ പൊ​ളാ​ൻ​സ്കി​യേ​യും ഓ​സ്ക​ർ അ​ക്കാ​ഡ​മി (അ​ക്കാ​ഡ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ്) പു​റ​ത്താ​ക്കി. ഇ​രു​വ​രും പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഡി​സം​ബ​റി​ലാ​ണ് അം​ഗ​ങ്ങ​ൾ​ക്കാ​യി പെ​രു​മാ​റ്റ​ച്ച​ട്ടം അ​ക്കാ​ഡ​മി രൂ​പീ​ക​രി​ച്ച​ത്. 

14 വ​ർ​ഷം മു​ൻ​പു ന​ട​ന്ന ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ കോ​സ്ബി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി വി​ധി​ച്ചി​രു​ന്നു. മു​ൻ ബാ​സ്ക​റ്റ് ബോ​ൾ താ​ര​മാ​യ യു​വ​തി​യെ കോ​സ്ബി ത​ന്‍റെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ വ​സ​തി​യി​ൽ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ​ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ മെ​ഡ​ൽ ഓ​ഫ് ഫ്രീ​ഡം ല​ഭി​ച്ച​യാ​ളാ​ണു കോ​സ്ബി.

അ​തേ​സ​മ​യം, 1978ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സാ​ണ് പൊ​ളാ​ൻ​സ്കി​ക്ക് എ​തി​രാ​യ ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു അ​ദ്ദേ​ഹം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. 2003ൽ ​മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി​യ വ്യക്തിയാണ് പൊ​ളാ​ൻ​സ്കി. നേ​ര​ത്തെ, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​നെ​യും ലൈം​ഗീ​കാ​രോ​പ​ണ കേ​സി​ൽ ഓ​സ്കാ​ർ സ​മി​തി പു​റ​ത്താ​ക്കി​യി​രു​ന്നു. ലൈം​ഗി​കാ​രോ​പ​ണ​മു​യ​ർ​ന്നു പ​ത്തു​ദി​വ​സ​ത്തി​ന​ക​മാ​ണ് വെ​യ്ൻ​സ്റ്റെ​യ്നെ അ​ക്കാ​ഡ​മി പു​റ​ത്താ​ക്കി​യ​ത്Share this News Now:
  • Google+
Like(s): 71