03 May, 2018 11:59:57 PM


സെ​ൽ​ഫി​യെ​ടു​ത്ത ആ​രാ​ധ​ക​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി യേ​ശു​ദാ​സ്

ഫോ​ണ്‍ ആ​ദ്യം ത​ട്ടി​ത്തെ​റി​പ്പി​ച്ച യേ​ശു​ദാ​സ് ചി​ത്രം ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു




ന്യൂ​ഡ​ൽ​ഹി: അ​നു​വാ​ദം ചോ​ദി​ക്കാ​തെ സെ​ൽ​ഫി​യെ​ടു​ത്ത ആ​രാ​ധ​ക​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സ്. ന്യൂ​ഡ​ൽ​ഹി​യി​ൽ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നാ​യി താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​പ്പോ​ഴാ​ണ് ആ​രാ​ധ​ക​ൻ സെ​ൽ​ഫി​ക്കു ശ്ര​മി​ച്ച​തും യേ​ശു​ദാ​സ് ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി​യ​തും.

അ​നു​വാ​ദം ചോ​ദി​ക്കാ​തെ സെ​ൽ​ഫി​യെ​ടു​ത്ത ആ​രാ​ധ​ക​ന്‍റെ ഫോ​ണ്‍ ആ​ദ്യം ത​ട്ടി​ത്തെ​റി​പ്പി​ച്ച യേ​ശു​ദാ​സ്, പി​ന്നീ​ട് തി​രി​ഞ്ഞ് യു​വാ​വി​ൽ​നി​ന്നു ഫോ​ണ്‍ വാ​ങ്ങി ആ ​ചി​ത്രം ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​നാ​യി പോ​യ​ത്. ഇ​തി​നി​ടെ സെ​ൽ​ഫി​യെ​ടു​ത്ത യു​വാ​വി​ന് ഉ​പ​ദേ​ശം ന​ൽ​കാ​നും അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. പി​ന്നാ​ലെ പ്ര​തി​ക​ര​ണ​മാ​രാ​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നോ​ട് മി​ണ്ട​രു​തെ​ന്ന് അ​ദ്ദേ​ഹം ആം​ഗ്യം കാ​ണി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​യാ​ള​ത്തി​ൽ​നി​ന്നു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​ല്ല. യേ​ശു​ദാ​സ്, ജ​യ​രാ​ജ്, നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്.




Share this News Now:
  • Google+
Like(s): 1173