03 May, 2018 10:30:13 PM


സ്മൃതി ഇറാനിക്കെതിരെ പ്ര​തി​ഷേ​ധം ജ്വ​ലി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ ​നി​ന്നു​ള്ള പു​ര​സ്കാ​ര ജേ​താ​ക്ക​ൾ

ബ​ഹി​ഷ്ക​രി​ച്ച​വ​ർ പു​ര​സ്കാ​ര​ത്തു​ക​ തി​രി​ച്ചു​ ന​ൽ​ക​ണ​മെ​ന്ന് ജ​യ​രാ​ജ്




ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ വി​വേ​ച​ന​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​ത് മ​ല​യാ​ള​ത്തി​ൽ​നി​ന്നു​ള്ള സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ. ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ജീ​വ് പാ​ഴൂ​ർ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചു. ജ​യ​രാ​ജ്, യേ​ശു​ദാ​സ്, നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ആ​കെ 68 പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​ണ് ച​ട​ങ്ങു ബ​ഹി​ഷ്ക​രി​ച്ച​ത്.

ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഡ​ൽ​ഹി വി​ട്ടാ​ണ് ഫ​ഹ​ദ് ത​ന്‍റെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ര​സ്കാ​ര​ദാ​ന​ച്ച​ട​ങ്ങ് മാ​ത്ര​മാ​ണ് ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​തെ​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​മെ​ന്നും നി​ർ​മാ​താ​വ് സ​ന്ദീ​പ് സേ​ന​ൻ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ മെ​മ്മോ​റാ​ണ്ട​ത്തി​ൽ യേ​ശു​ദാ​സും ജ​യ​രാ​ജും ഒ​പ്പി​ട്ടി​രു​ന്ന​താ​യി പ​റ​ഞ്ഞ ന​ടി പാ​ർ​വ​തി, പി​ന്നീ​ട് അ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് അ​വ​ർ​ക്കേ അ​റി​യൂ എ​ന്നും തു​റ​ന്നു​പ​റ​ഞ്ഞു. വൈ​കി​ട്ട് സ്മൃ​തി ഇ​റാ​നി ഒ​രു​ക്കു​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ​നി​ന്ന് പ്ര​തി​ഷേ​ധി​ച്ച ക​ലാ​കാ​ര​ൻ​മാ​ർ വി​ട്ടു​നി​ൽ​ക്കു​മെ​ന്നാ​ണു സൂ​ച​ന. 




പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രു​ടെ പേ​രെ​ഴു​തി​യ ക​സേ​ര​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. പ്ര​ധാ​ന​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ൾ രാ​ഷ്ട്ര​പ​തി​യും മ​റ്റ് പു​ര​സ​ക്കാ​ര​ങ്ങ​ൾ വാ​ർ​ത്ത വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും സ​ഹ​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ് റാ​ത്തോ​ഡും ചേ​ർ​ന്ന് ന​ൽ​കി. 

പ​തി​നൊ​ന്ന് പേ​ർ​ക്കൊ​ഴി​കെ രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് നേ​രി​ട്ടു പു​ര​സ്കാ​രം ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​മാ​ണ് വി​വാ​ദ​മാ​യ​ത്. രാ​ഷ്ട്ര​പ​തി പു​ര​സ്കാ​രം ന​ൽ​കു​ന്ന പ​തി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 11 പു​ര​സ്കാ​ര​ങ്ങ​ൾ മാ​ത്രം രാ​ഷ്ട്ര​പ​തി ന​ൽ​കു​ക​യും ബാ​ക്കി മ​ന്ത്രി സ്മൃ​തി ഇ​റാ​നി ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ മ​ല​യാ​ള​ത്തി​ലെ ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. രാ​ഷ്ട്ര​പ​തി നേ​രി​ട്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കാ​ട്ടി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സി​നും സ​ർ​ക്കാ​രി​നും ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ച​ട​ങ്ങി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.

ബ​ഹി​ഷ്ക​രി​ച്ച​വ​ർ പു​ര​സ്കാ​ര​ത്തു​ക​ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ജ​യ​രാ​ജ്



ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​വ​ർ പു​ര​സ്കാ​ര​ത്തു​ക​യും തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ്. വ​ലി​യ അ​വ​സ​ര​മാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​വ​ർ ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് യേ​ശു​ദാ​സ് പ​റ​ഞ്ഞു. പു​ര​സ്കാ​രം വാ​ങ്ങു​ന്ന​തും വാ​ങ്ങാ​തി​രി​ക്കു​ന്ന​തും അ​വ​ര​വ​രു​ടെ കാ​ര്യ​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​ൻ അ​ധി​കാ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ലെ വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു വി​ഭാ​ഗം ക​ലാ​കാ​ര​ൻ​മാ​ർ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കൊ​പ്പം ജ​യ​രാ​ജും യേ​ശു​ദാ​സും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഇ​രു​വ​രും കാ​ലു​വാ​രി. ഇ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും രാ​ഷ്ട്ര​പ​തി​യി​ൽ​നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു



Share this News Now:
  • Google+
Like(s): 1901