03 May, 2018 01:32:52 PM


ട്രെയിന്‍ ടോയ്​ലെറ്റിലെ വെള്ളം ചായയില്‍ കലര്‍ത്തി വിറ്റു; ഇടപാടുകാരന്‍ പിടിയില്‍ (VIDEO കാണാം)

ഒരു ലക്ഷം രൂപ പിഴയടക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവ്



ഹൈദരാബാദ്: ട്രെയിന്‍ ടോയ്​ലെറ്റിലെ വെള്ളം ചായയില്‍ കലര്‍ത്തി യാത്രക്കാര്‍ക്ക് വിതരണം ചെയ്തതിന്​ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവ്. ട്രെയിനില്‍ ചായ വിതരണം ചെയ്യുന്ന കരാറുകാരന്‍ ആന്ധ്രാ പ്രദേശുകാരന്‍ പി. ശിവപ്രസാദിനാണ് പിഴ. കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസ്സിലായിരുന്നു സംഭവം.


ചായയുടെയും കാപ്പിയുടെയും പാത്രങ്ങളെടുത്ത്​ വില്‍പനക്കാരന്‍ ടോയ്​ലെറ്റില്‍ നിന്നും പുറ​ത്തേക്ക്​ വരുന്നതും ചായപ്പാത്രത്തിലേക്ക്​ വെള്ളം പകരുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ്യ മാധ്യമങ്ങളിലൂടെ വൈറല്‍ ആയതോടെയാണെന്നാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ശിവപ്രസാദിന്‍റെ​ കീഴില്‍ ജോലി ചെയ്യുന്നവരാണ്​ വൃത്തിഹീനമായ പ്രവര്‍ത്തി ചെയ്​തത്​. അതേസമയം വില്‍പനക്കാര​​​ന്‍റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ അംഗീകൃത വില്‍പനക്കാരല്ലെന്ന്​ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.






Share this News Now:
  • Google+
Like(s): 605