Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

03 May, 2018 01:14:59 PM


ഫഹദും പാര്‍വതിയുമടക്കമുള്ളവര്‍ ദേശീയ അവാര്‍ഡ് വിതരണം ബഹിഷ്‌കരിക്കും

ചര്‍ച്ച പൂര്‍ണ്ണ പരാജയംദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തെ ചൊല്ലി പ്രതിഷേധം. 11 പേര്‍ക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്കാരം സമ്മാനിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ചടങ്ങ് പ്രതിഷേധിക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.


പുരസ്കാര ജേതാക്കലെ അനുനയിപ്പിക്കാന്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ ചര്‍ച്ച പരാജയമായിരുന്നു. ഉച്ചയ്ക്ക് ഒരിക്കല്‍ കൂടി മന്ത്രി ജേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


വേര്‍തിരിവ് മനോഭാവം സര്‍ക്കാരിന്റെ ബാഗത്തു നിന്നുണ്ടായാല്‍ പുരസ്കാര ചടങ്ങില്‍ നിന്ന് ബഹിഷ്കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കുമെന്നാണ്. എന്നാല്‍ അവസാന നിമിഷം ആ തീരുമാനം മാറ്റിയത് എന്താണെന്നുളള കാരാണം കൃത്യമായി അറിയിക്കണമെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 14 പുരസ്കാരങ്ങളാണ് ഇക്കൂറി കേരളത്തിന് ലഭിച്ചത്.


ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടായാണ് പുതിയ തീരുമാനം പുരസ്കാരം ജേതാക്കളെ അറിയിച്ചത്. 11 പുരസ്കാരങ്ങള്‍ മാത്രമാണ് രാഷ്ട്രപതി നല്‍കുകയെന്നും ബാക്കി പുരസ്കാരങ്ങള്‍ മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെ ചലച്ചിത്ര പ്രവവര്‍ത്തകര്‍ ചോദ്യം ചെയ്ത രംഗത്തെത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തിനുള്ള കാരണം വ്യക്തമാക്കണമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പുരസ്കാര ജേതാക്കളുടെ എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ സ്മൃതി ഇറാനിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടടര്‍ന്ന് മന്ത്രി റിഹേഴ്സല്‍ ക്യാമ്പിലെത്തിയിരുന്നു. മന്ത്രിയോടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇവര്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.


ഇത്തവണത്തെ ദേശീയ അവാര്‍ഡ് മലയാളത്തിന് ഏറെ പ്രധാനപ്പെട്ടതായിരുന്നു. 14 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. യേശുദാസ് (ഗായകന്‍), ജയരാജ് (സംവിധായകന്‍), ഫഹദ് ഫാസില്‍ (സഹനടന്‍), പാര്‍വതി (പ്രത്യേക പരാമര്‍ശം), ദിലീഷ് പോത്തന്‍ (മികച്ച മലയാള ചിത്രത്തിന്റെ സംവിധായകന്‍), സജീവ് പാഴൂര്‍ (തിരക്കഥാകൃത്ത്), നിഖില്‍ എസ്. പ്രവീണ്‍ (ഛായാഗ്രാഹകന്‍), സന്തോഷ് രാമന്‍ (നിര്‍മാണ രൂപകല്‍പ്പന), സനല്‍ ജോര്‍ജ്, ജസ്റ്റിന്‍ ജോസ് (ശബ്ദ സാങ്കേതികവിദ്യ), ഷൈനി ജേക്കബ് ബെഞ്ചമിന്‍ (മികച്ച കഥേതര ജീവചരിത്ര ചിത്രത്തിന്റെ സംവിധായിക), രമേഷ് നാരായണന്‍ (സംഗീതം-കഥേതരം),അപ്പു പ്രഭാകര്‍ (മികച്ച ഛായാഗ്രാഹകന്‍-കഥേതരം), സുരേഷ് എറിയാട്ട് (അനിമേഷന്‍ ചിത്രം) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവര്‍.
Share this News Now:
  • Google+
Like(s): 292