Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

02 May, 2018 11:26:01 PM


ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ കൊ​ളീ​ജി​യം

യോഗം ഒ​രു മ​ണി​ക്കൂ​റോ​ളം നീണ്ടെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്കാ​തെ പിരിഞ്ഞു




ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ കൊ​ളീ​ജി​യം പി​രി​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൊ​ളീ​ജി​യം ഒ​രു മ​ണി​ക്കൂ​റോ​ളം യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ട​ക്കി​യ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് ഇ​ന്ന് യോ​ഗം ചേ​ർ​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ ജെ. ​ചെ​ല​മേ​ശ്വ​ർ, ര​ഞ്ജ​ൻ ഗോ​ഗോ​യി, മ​ധ​ൻ ബി. ​ലോ​കു​ർ, കു​ര്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സു​പ്രീം കോ​ട​തി​യി​ൽ പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ൽ​ക്ക​ത്ത, രാ​ജ​സ്ഥാ​ൻ, തെ​ലു​ങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​ക​ളി​ലെ ജ​ഡ്ജി​മാ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ചും കൊ​ളീ​ജി​യം ച​ർ​ച്ച ചെ​യ്തു. ജോ​സ​ഫി​ന്‍റെ നി​യ​​മ​നം ത​ള്ളി​ക്കൊ​ണ്ട് കേ​ന്ദ്ര നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് സു​പ്രീം കോ​ട​തി​ക്ക് അ​യ​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു നാ​ല് ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് മ​തി​യാ​യ പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം കോ​ട​തി​യി​ൽ പ്രാ​തി​നി​ധ്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ വീ​ണ്ടും ഒ​രാ​ളെ​ക്കൂ​ടി നി​യ​മി​ക്കേ​ണ്ട​തി​ല്ലാ​യെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്.



Share this News Now:
  • Google+
Like(s): 78