02 May, 2018 11:01:58 PM


ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: സ്മൃ​തി​യു​ടെ കൈ​യ്യി​ൽ നി​ന്ന് വാങ്ങില്ലെന്ന് ജേ​താ​ക്ക​ൾ

എ​ല്ലാ അ​വാ​ർ​ഡു​ക​ളും രാ​ഷ്ട്ര​പ​തി ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആവശ്യം




ന്യൂ​ഡ​ൽ​ഹി: ദേ​ശി​യ ച​ല​ചി​ത്ര പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ൽ വേ​ദി കൈ​യ്യ​ട​ക്കാ​നു​ള്ള വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം. ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ എ​ല്ലാം രാ​ഷ്ട്ര​പ​തി ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് ഈ ​തീ​രു​മാ​നം പെ​ട്ടെ​ന്നു മാ​റ്റുകയായിരുന്നു. പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​തി​നൊ​ന്നെ​ണ്ണം രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ബാ​ക്കി​യു​ള്ള​വ സ്മൃ​തി ഇ​റാ​നി വി​ത​ര​ണം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു പു​തി​യ തീ​രു​മാ​നം. 

നേരത്തെ അറിയിച്ചിരുന്ന പ്രകാരം എ​ല്ലാ അ​വാ​ർ​ഡു​ക​ളും രാ​ഷ്ട്ര​പ​തി ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് പു​ര​സ്കാ​ര ജേ​താ​ക്ക​ളും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പു​ര​സ്കാ​ര ജേ​താ​ക്ക​ളു​ടെ വി​യോ​ജി​പ്പ് ക​ടു​ത്ത​പ്പോ​ൾ ച​ട​ങ്ങി​ന്‍റെ റി​ഹേ​ഴ്സ​ൽ ന​ട​ന്ന വി​ജ്ഞാ​ൻ ഭ​വ​നി​ലേ​ക്ക് മ​ന്ത്രി സ്മൃ​തി ഇ​റാ​നി നേരിട്ടെ​ത്തി. പു​ര​സ്കാ​ര ജേ​താ​ക്ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത ശേ​ഷം രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫീ​സു​മാ​യി ച​ർ​ച്ച ചെ​യ്ത് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്



Share this News Now:
  • Google+
Like(s): 1654