02 May, 2018 01:24:02 PM


ഇന്ധനവില വർധന: കാളവണ്ടിയില്‍ രാജ്ഭവനിലേക്ക് പ്രതിഷേധമാര്‍ച്ചുമായി കോൺഗ്രസ്

ചെന്നിത്തല, ഹസൻ, ശശി തരൂർ എന്നിവർ കാളവണ്ടിയിൽ




തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പെട്രോൾ ഡീസൽ നികുതി കൊള്ളയ്ക്കും വിലവർധനവിനുമെതിരേ ‌കോൺഗ്രസിന്‍റെ കാളവണ്ടി പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രതീകാത്മക കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ, ശശി തരൂർ എംപി എന്നിവർ കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധത്തിൽ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 148