02 May, 2018 12:39:22 PM


പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ സ്റ്റേഷനിൽ ഹാജരാക്കി

15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു




കോഴിക്കോട്: പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയ സിപിഎം പ്രവർത്തകനെ പാർട്ടിക്കാർ തന്നെ സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിൽ പ്രതിയായ സുധാകരനെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കൂട്ടമായെത്തി പോലീസ് ജീപ്പിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്. 

എ​എ​സ്ഐ​യും പോ​ലീ​സു​കാ​രും ​നോക്കി നിൽക്കെയാണ് സുധാകരനെ ഇറക്കിക്കൊണ്ടു പോയത്. സിപിഎമ്മുകാർക്കു നേരെ കല്ലെറിഞ്ഞ ശിവജി സേന പ്രവർത്തകരെ പിടികൂടാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. സം​ഭ​വ​ത്തി​ൽ 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചിട്ടുണ്ട്



Share this News Now:
  • Google+
Like(s): 176