02 May, 2018 12:35:36 PM


തൃശൂരിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പി​ടി​യി​ൽ‍

കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാ​ജു​വാണ് അറസ്റ്റിലായത്




തൃശൂര്‍: ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വി​ൽ പ​ട്ടാ​പ്പ​ക​ൽ നാ​ട്ടു​കാ​ർ നോ​ക്കിനി​ൽ​ക്കെ ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പു​തു​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ​പോ​യ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാ​ജു​വാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കൃ​ത്യം ന​ട​ത്തി​യശേ​ഷം മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട പ്രതി പാ​ല​ക്കാ​ട് എ​ത്തി​ ട്രെ​യി​ൻ മാർഗം മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റിപ്പോർട്ട്. ഇ​യാ​ൾ എ​ഴു​തി​യതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. പു​തു​ക്കാ​ട് സി​ഐ എ​സ്.​പി.​സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അതേസമയം സംഭവം നടക്കുന്പോൾ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവർ ഇക്കാര്യത്തിൽ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.



Share this News Now:
  • Google+
Like(s): 47