Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

02 May, 2018 11:06:06 AM


ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് വീണ് ഗര്‍ഭിണിക്ക് പരിക്ക്

ഇരിങ്ങല്‍ സ്വദേശിയും ഏഴുമാസം ഗര്‍ഭിണിയുമായ ദിവ്യക്കാണ് പരിക്കേറ്റത്




കോഴിക്കോട്: ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് വീണ് ഗര്‍ഭിണിക്ക് പരിക്ക്. കോഴിക്കോട് വടകര ഇരിങ്ങലിലാണ് സംഭവം. ഇരിങ്ങല്‍ സ്വദേശിയും ഏഴുമാസം ഗര്‍ഭിണിയുമായ ദിവ്യക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ ആയിരുന്നു അപകടം.


ബസിന്‍റെ വാതില്‍ തട്ടി ദിവ്യയുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദിവ്യ വീഴുന്നതു കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. പിന്നീട് നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.ഏഴുമാസം ഗര്‍ഭിണിയാണ് ദിവ്യ. പയ്യോളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടറെ കണ്ടിട്ട് മടങ്ങുകയായിരുന്നു ദിവ്യയും ഭര്‍ത്താവും. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡി ടി എസ് എഫ് 4 എന്ന സ്വകാര്യബസില്‍നിന്നാണ് ദിവ്യ വീണത്.



Share this News Now:
  • Google+
Like(s): 52