02 May, 2018 10:51:18 AM


പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്ടീവ് നോവലുകളിലൂടെ ആരാധകരുടെ പ്രിയ എ‍ഴുത്തുകാരനായി മാറി





കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഡിറ്റക്ടീവ് നോവലുകളിലൂടെ ആരാധകരുടെ പ്രിയ എ‍ഴുത്തുകാരനായി മാറിയ പുഷ്പനാഥ് നൂറിലേറെ മാന്ത്രിക,​ ഡിറ്റക്ടീവ് നോവലുകള്‍ രചിച്ചിട്ടുണ്ട്. അപസര്‍പ്പക നോവലുകളിലൂടെ വായവനാക്കാരനെ പിടിച്ചിരുത്തിയ പുഷ്പനാഥ് ഇത്തരം കഥകളിലൂടെയാണ് പ്രസിദ്ധനായത്.


കര്‍ദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ,​ യക്ഷിക്കാവ്,​ രാജ്കോട്ടിലെ നിധി,​ ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍,​ ദി ബ്ലെയ്ഡ്,​ ബ്രഹ്മരക്ഷസ്സ്,​ ടൊര്‍ണാഡോ,​ ഗന്ധര്‍വ്വയാമം എന്നിവയാണ് പ്രധാന കൃതികള്‍. ഇദ്ദേഹത്തിന്റെ മകന്‍ സലിം പുഷ്പനാഥ് കഴിഞ്ഞ മാസം മരിച്ചിരുന്നു. സംസ്കാരം പിന്നീട് നടക്കും.



Share this News Now:
  • Google+
Like(s): 209