Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

02 May, 2018 07:19:59 AM


വാരാപ്പുഴ കസ്റ്റഡി മരണം: പറവൂർ സി.ഐ ക്രിസ്‌പിൻ സാം അറസ്റ്റിൽ

അന്യായ തടങ്കലിന് സി.ഐ ഒത്താശ ചെയ്തു




കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്‌റ്റഡിയിൽ ശ്രീജിത്ത് എന്ന യുവാവ് മരിക്കിനിടയായ സംഭവത്തിൽ പറവൂർ സി.ഐ ക്രിസ്‌പിൻ സാമിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കേസിൽ അഞ്ചാം പ്രതിയാണ് ക്രിസ്‌പിൻ. വൈകിട്ട് നാലു മണിയോടെ ആലുവ പൊലീസ് ക്ളബ്ബിൽ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്‌റ്റ്. വരാപ്പുഴ എസ്.ഐ ദീപക്കിനേയും റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരേയും നേരത്തെ അറസ്‌റ്റു ചെയ്തിരുന്നു.

അതേസമയം,​ സാമിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല. അന്യായമായി തടങ്കലിൽ വയ്ക്കുക,​ കോടതിയിൽ സമർപ്പിച്ച രേഖകളിലെ തിരിമറി എന്നീ കുറ്റങ്ങളാണ് സാമിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ സി.ഐ മർദ്ദിച്ചിരുന്നില്ല. എന്നാൽ,​ എസ്‌,​ഐയും റൂറൽ ടൈഗർ ഫോഴ്സിലെ മറ്റ് പൊലീസുകാരും ശ്രീജിത്തിനെ മർദ്ദിച്ചത് തടഞ്ഞില്ല,​ അതേക്കുറിച്ച് അന്വേഷിച്ചില്ല,​ ശ്രീജിത്തിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല എന്നിവ ഗുരുതര പിഴവായാണ് വിലയിരുത്തുന്നത്.

സംഭവ ദിവസം രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ രേഖകളിൽ ക്രിസ്പിൻ സാം ഒപ്പിട്ടു നൽകുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സി.ഐ ഒത്താശ ചെയ്തെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിന് പുറമെ കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാൻ കൂട്ടുനിന്നതിനുള്ള കുറ്റവും സി.ഐയുടെ മേൽ ചുമത്തിയേക്കാം. നിയമോപദേശം ലഭിച്ച ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.



Share this News Now:
  • Google+
Like(s): 68