Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

02 May, 2018 12:22:39 AM


മൈസൂര്‍ ബൃന്ദാവനില്‍ മരം കടപുഴകി മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്, തളിപ്പറമ്പ് സ്വദേശികളാണ് മരിച്ച മലയാളികള്‍




മൈസൂര്‍: സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ മൈസൂരിലെ ബൃന്ദാവന്‍ പൂന്തോട്ടത്തില്‍ മരം കടപുഴകിവീണ് മൂന്ന് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.


കടുത്ത കാറ്റും മഴയുമാണ് വൈകിട്ട് ബൃന്ദാവനിലുണ്ടായത്. ശക്തമായ മഴയ്‌ക്കൊപ്പം വലിയ മഞ്ഞുകട്ടകളും പെയ്തു. ഇവ ദേഹത്തുവീണ് നിരവധി ആളുകള്‍ക്ക് പരുക്കുപറ്റി. ഇതേത്തുടര്‍ന്നാണ് മരം കടപുഴകിയതും മൂന്നുപേര്‍ മരിച്ചതും. ഇതേത്തുടര്‍ന്ന് ഗാര്‍ഡന്‍ അടച്ചിട്ടുണ്ട്.




Share this News Now:
  • Google+
Like(s): 128