02 May, 2018 12:02:15 AM


പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു

ബോം​ബേ​റ് കേ​സിലെ പ്ര​തി​യെയാണ് പോലീസ് ജീപ്പില്‍നിന്ന് മോചിപ്പിച്ചത്.




കോ​ഴി​ക്കോ​ട്: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ലാ​ണു സം​ഭ​വം. ബോം​ബേ​റ് കേ​സി​ൽ പ്ര​തി​യാ​യ സു​ധാ​ക​ര​നെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യെ​ത്തി മോ​ചി​പ്പി​ച്ച​ത്. 

പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി​യ സു​ധാ​ക​ര​നെ പ്ര​വ​ർ​ത്ത​ക​ർ ജീ​പ്പി​ൽ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​പ​ണം. എ​എ​സ്ഐ​യും പോ​ലീ​സു​കാ​രു​മാ​ണ് ഈ ​സ​മ​യം ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ 15 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.




Share this News Now:
  • Google+
Like(s): 64