01 May, 2018 10:45:03 PM


തിരുപ്പൂരില്‍ വാഹനാപകടം: മാവേലിക്കര സ്വദേശികളായ രണ്ടുപേര്‍ മരിച്ചു

ശ്രീധരന്‍പിള്ള, വിജയന്‍പിള്ള എന്നിവരാണ് മരിച്ചത്




ആലപ്പുഴ: അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും കാറില്‍ പുറപ്പെട്ട മാവേലിക്കര സ്വദേശികളായ രണ്ടു പേര്‍ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു.  ശ്രീധരന്‍പിള്ള (65), വിജയന്‍പിള്ള (64) എന്നിവരാണ് മരിച്ചത്. തിരുപ്പൂര്‍ ചെങ്കപ്പിള്ളി എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍പോയ പിക്കപ്പ് വാനിന്റെ പിന്നിലിടിച്ചാണ് അപകടം.

ശ്രീധരന്‍പിള്ളയുടെ അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ശ്രീധരന്‍പിള്ളയും, സഹോദരി ഭര്‍ത്താവ് വിജയന്‍പിള്ളയും അടക്കം അഞ്ച് പേര്‍ നാസിക്കില്‍നിന്ന് കാറില്‍ പുറപ്പെടുകയായിരുന്നു. മുന്നില്‍പോയ പിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണമെന്നാണ് പറയപ്പെടുന്നു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.



Share this News Now:
  • Google+
Like(s): 181