01 May, 2018 11:06:30 AM


ദില്ലിയിൽ ഡോക്ടറെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ പിടിയിൽ

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് സംഭവം



ദില്ലി: തെക്കൻ ദില്ലിയിൽ ഡോക്ടറെ വധിക്കാൻ ശ്രമിച്ച അഞ്ചു പേർ പിടിയിൽ. അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാൻസ്. യു നഗറിനെയാണ് ഇവർ ആക്രമിക്കാൻ ശ്രമിച്ചത്. ഫാം ഹൗസിൽ വച്ച് അക്രമിസംഘം നഗറിനു നേരെ വെടിയുതിർക്കുകയായിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് വിവരം. പിടിയിലായവരിൽ രണ്ടു പേർ നഗറിന്‍റെ സഹോദരങ്ങളാണ്.



Share this News Now:
  • Google+
Like(s): 32