01 May, 2018 11:00:58 AM


തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്




തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചത്. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് (26) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിതു ഇന്ന് രാവിലെയാണ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടിയുള്ള തരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജിതു പുറത്തിറങ്ങുന്പോഴാണ് പെട്രോളൊഴിച്ച് കത്തിച്ചത്. രക്ഷിക്കാൻ ശ്രമിച്ച പിതാവിനു പൊള്ളലേൽക്കുകയും ചെയ്തു. ജിതുവിനെ വിരാജ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 317