Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

01 May, 2018 01:07:18 AM


ഋ​ഷ​ഭ് പ​ന്തി​ന്‍റെ പോ​രാ​ട്ടം രക്ഷയായില്ല; ചെ​ന്നൈ​യ്ക്കു 13 റ​ണ്‍​സ് വി​ജ​യം

ചെ​ന്നൈയ്ക്ക് ശ്വാ​സം വീണത് 17.4 ഓ​വ​റി​ല്‍ പ​ന്ത് വീ​ണ​പ്പോള്‍




പൂ​ന: ഇ​ന്ത്യ​ന്‍ ​താ​രം ഋ​ഷ​ഭ് പ​ന്തി​ന്‍റെ പോ​രാ​ട്ട​ത്തി​നും ഡ​ല്‍​ഹി ഡെ​യ​ര്‍​ഡെ​വി​ള്‍​സി​ന്‍റെ ര​ക്ഷ​യ്ക്കെ​ത്തി​യി​ല്ല. അ​വ​സാ​ന ഓ​വ​ര്‍​വ​രെ പൊ​രു​തി​യ ഡ​ല്‍​ഹി 13 റ​ണ്‍​സി​ന് ചെ​ന്നൈ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. ചൈ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സ് കു​റി​ച്ച 211 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി​ക്ക് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 198 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 45 പ​ന്തി​ല്‍ നാ​ല് സി​ക്സും ഏ​ഴു ഫോ​റു​മാ​യി 79 റ​ണ്‍​സെ​ടു​ത്ത പ​ന്ത് ചെ​ന്നൈ​യെ ചെ​റു​ത​ല്ലാ​തെ വി​റ​പ്പി​ച്ചാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. 17.4 ഓ​വ​റി​ല്‍ പ​ന്ത് വീ​ണ​പ്പോ​ഴാ​യി​രു​ന്നു ചെ​ന്നൈ ശ്വാ​സം വി​ട്ട​ത്. 

എ​ന്നാ​ല്‍ പ​ന്തി​നു പി​ന്നാ​ലെ അ​തു​വ​രെ സൗ​മ്യ​നാ​യി​രു​ന്ന വി​ജ​യ് ശ​ങ്ക​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ ചെ​ന്നൈ പ​രാ​ജ​യം മ​ണ​ത്തു. 31 പ​ന്തി​ല്‍ അ​ഞ്ചു സി​ക്സും ഒ​രു ഫോ​റും പ​റ​ത്തി​യ ശ​ങ്ക​ര്‍ 54 റ​ണ്‍​സെ​ടു​ത്തു. അ​വ​സാ​ന ഓ​വ​റി​ല്‍ ലു​ങ്കി എ​ന്‍​ഗി​ഡി രാ​ജ്യാ​ന്ത​ര പ​രി​ച​യ​ത്തി​നു മു​ന്നി​ല്‍ ശ​ങ്ക​ര്‍ പ​ത​റി. ഇ​തോ​ടെ വി​ജ​യം ചെ​ന്നൈ വ​ഴി​ക്കാ​യി. 

നേ​ര​ത്തെ വാ​ട്സ​ണ്‍ (78), ഡു​പ്ല​സി (33), അ​മ്ബാ​ട്ടി റാ​യി​ഡു (41), ധോ​ണി (പു​റ​ത്താ​കാ​തെ 51) എ​ന്നി​വ​രു​ടെ മി​ക​ച്ച ബാ​റ്റിം​ഗാ​ണ് ചെ​ന്നൈ​യ്ക്കു കൂ​റ്റ​ന്‍ സ്കോ​ര്‍ ന​ല്‍​കി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ വാ​ട്സ​ണും ഡു​പ്ല​സി​യും ആ​ദ്യ വി​ക്ക​റ്റി​ല്‍ 102 റ​ണ്‍​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. പ​ന്നീ​ട് അ​മ്ബാ​ട്ടി റാ​യി​ഡു​വും ധോ​ണി​യും ക്രീ​സി​ല്‍ ന​ട​ത്തി​യ താ​ണ്ഡ​വം സ്കോ​ര്‍ റോ​ക്ക​റ്റു വേ​ഗ​ത്തി​ല്‍ കു​തി​ച്ചു. ധോ​ണി​യാ​യി​രു​ന്നു അ​പ​ക​ട​കാ​രി. 22 പ​ന്തി​ല്‍ ധോ​ണി അ​ര്‍​ധ​സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി.



Share this News Now:
  • Google+
Like(s): 31