Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

01 May, 2018 01:01:55 AM


പാകിസ്‌താന്‍ വംശജനായ സാജിദ്‌ ജാവിദ്‌ ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി

ആംബര്‍ റഡ്‌ രാജിവച്ചതിനെ തുടര്‍ന്നാണ് ജാവിദിന്‍റെ നിയമനം




ലണ്ടന്‍: പാകിസ്‌താന്‍ വംശജനായ എംപി: സാജിദ്‌ ജാവിദ്‌ ബ്രിട്ടന്റെ പുതിയ ആഭ്യന്തര സെക്രട്ടറി. നിലവിലെ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ്‌ രാജിവച്ചു മണിക്കൂറുകള്‍ക്കുള്ളിലാണു ജാവിദിന്റെ നിയമനം. കുടിയേറ്റക്കാരെ കയറ്റിവിടുന്നതിന്റെ കണക്കുമായി ബന്ധപ്പെട്ടു പാര്‍ലമെന്റിനെ മനഃപ്പൂര്‍വമല്ലാതെ തെറ്റിദ്ധരിപ്പിച്ചെന്നു സമ്മതിച്ചാണ്‌ റഡ്‌ രാജിവച്ചത്‌. 

പാകിസ്‌താനിലെ ബസ്‌ ഡ്രൈവറുടെ മകനായ ജാവിദ്‌ അറുപതുകളിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്‌. മുന്‍ ബാങ്കര്‍ കൂടിയായ നാല്‍പ്പത്തിയെട്ടുകാരന്‍ ബ്രിട്ടീഷ്‌ കാബിനറ്റിലെ സുപ്രധാന പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യന്‍ എം.പിയാണ്‌. കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയുടെ ബ്രോംഗ്രോവില്‍നിന്നുള്ള എം.പിയാണു സാജിദ്‌ ജാവിദ്‌. ബ്രിട്ടീഷ്‌ സര്‍ക്കാരില്‍ ബിസിനസ്‌, കള്‍ച്ചര്‍ വകുപ്പുകളാണു നേരത്തെ അദ്ദേഹം കൈകാര്യം ചെയ്‌തത്‌.



Share this News Now:
  • Google+
Like(s): 86