30 April, 2018 09:46:08 PM


അങ്കമാലി മൂക്കന്നൂരില്‍ കുടിവെള്ള കമ്പനിക്കെതിരെ ജനകീയസമരം

ഭൂഗര്‍ഭ ജല - പരിസ്ഥിതി വകുപ്പുകള്‍ കുടിവെള്ള മാഫിയക്ക് അനുകൂലമെന്ന് ആരോപണം





അങ്കമാലി: മൂക്കന്നൂര്‍ കാളാര്‍കുഴി പ്രദേശത്ത് ആരംഭിക്കുന്ന കുടിവെള്ളകമ്പനിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന ഈ പ്രദേശത്ത് കുടിവെള്ളകമ്പനി വരുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജനകീയ സമര സമിതി നടത്തിയ ധര്‍ണ്ണ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.




കനാല്‍ വെള്ളം ഇല്ലെങ്കില്‍ കുടിവെള്ളവും ഇല്ല എന്ന അവസ്ഥയില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശത്താണ് പുതിയ കുടിവെള്ള കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള അധികൃതരുടെ ശ്രമം. ഭൂഗര്‍ഭ ജലം ഊറ്റി കുപ്പിവെള്ളം നിര്‍മ്മിക്കുന്ന കമ്പനി ഇവിടെ പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിനു കൂട്ടായി അധികൃതരും നില്‍ക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. ഒരിക്കല്‍ നിര്‍ത്തി പോയ കമ്പനി വീണ്ടും തിരിച്ചുവരുന്നത് കോടതി വിധിയെ മറികടന്ന് വാടിഭാഗത്തെ അറിയിക്കാതെ ഭൂഗര്‍ഭ ജലവകുപ്പും പരിസ്ഥിതി വകുപ്പും രഹസ്യ പഠനം നടത്തി കമ്പനിക്കനുകൂലമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിനെ തുടന്നാണെന്നും സമര സമിതി നേതാക്കള്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 191