Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

30 April, 2018 05:25:55 PM


വാഹനാപകടത്തിൽ ശരീരം തളർന്ന യുവാവിന്‍റെ ചികിത്സക്ക് തടസമായി റേഷൻ കാർഡ്

തടസം ബിപിഎൽ കാർഡിന് പകരം ലഭിച്ച എപിഎൽ കാർഡ്



കോഴിക്കോട്: വാഹനാപകടത്തിൽ ശരീരം തളർന്ന യുവാവിന്‍റെ ചികിത്സ ആനുകൂല്യങ്ങൾക്ക് തടസമായി റേഷൻ കാർഡ്. വൃദ്ധരായ മാതാപിതാക്കൾ അടങ്ങിയ കുടുംബത്തിന്‍റെ എപിഎല്‍ കാർഡ് മാറ്റി കിട്ടാൻ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. രജീഷിന്‍റെ ജീവിതം ഈ കിടക്കയിലേക്ക് ചുരുങ്ങിയിട്ട് അഞ്ചു വര്‍ഷമായി.


വാഹനാപകടത്തിൽ തളർന്ന രജീഷിന്‍റെ ശരീരം കുടുംബത്തിന്‍റെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിട്ടു. എങ്കിലും പൊരുതാൻ രജീഷ് തയ്യാറായിരുന്നു.പക്ഷേ ചികിത്സാ ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് ഈ കുടുംബത്തിന് കിട്ടിയത് എപിഎല്‍ റേഷൻ കാർഡ്. നേരത്തെ ബിപിഎൽ കാർഡുണ്ടായിരുന്ന കുടുംബത്തിനാണ് എപിഎൽ കാർഡ് നൽകിയിരിക്കുന്നത്. കാർഡ് മാറ്റുന്നതിനായി വൃദ്ധരായ മാതാപിതാക്കൾ ഓഫീസുകൾ കയറി ഇറങ്ങി മടുത്തു.


ഇതിനിടെ താമസിച്ചിരുന്ന വീട് കാലപഴക്കം കൊണ്ട് നിലംപൊത്തി. താല്‍ക്കാലികമായി നിർമ്മിച്ച ഈ ഷെഡിലാണ് ഇപ്പോൾ താമസം. മകന്‍റെ ചികിത്സക്കായി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന ഈ മാതാപിതാക്കൾക്ക് പുതിയൊരു വീടെന്ന സ്വപ്നം പോലും ഇപ്പോഴില്ല. പാലിയേറ്റീവ് കെയർ പ്രവർത്തകരാണ് രജീഷിനും കുടുംബത്തിനുമുള്ള ഏക ആശ്രയം.



Share this News Now:
  • Google+
Like(s): 59