30 April, 2018 12:30:17 PM


നടുറോഡില്‍ പെണ്‍കുട്ടിക്ക്‌ നേരെ പീഡനം; വീഡിയോയെടുത്ത്‌ രസിച്ച്‌ നാട്ടുകാര്‍

വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് നാട്ടുകാര്‍



പാട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കള്‍ പീഡിപ്പിച്ചു. അക്രമം തടയാതെ അത്‌ വീഡിയോയില്‍ പകര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചും നാട്ടുകാര്‍ രസിച്ചു. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം തുടങ്ങി. 

ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.ആറംഗസംഘമാണ്‌ പെണ്‍കുട്ടിയെ ആക്രമിച്ചത്‌. പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയും റോഡിലിട്ടുരുട്ടിയും കീഴ്‌പ്പെടുത്താനായിരുന്നു ശ്രമം. . പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ക്രൂരത തുടര്‍ന്നു. നാലഞ്ചുപേരാണ്‌ ഒരേ സമയം കുട്ടിയെ ആക്രമിച്ചുകൊണ്ടിരുന്നത്‌. ഇതെല്ലാം കണ്ടുനിന്നവരാണ്‌ വീഡിയോയില്‍ ചിത്രീകരിച്ചത്‌. 

വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. വീഡിയോയിലുള്ള ജെഹനാബാദ് റജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്.



Share this News Now:
  • Google+
Like(s): 178