30 April, 2018 12:11:16 PM


ചങ്ങനാശേരിയില്‍ വൃദ്ധനെ തലയ്ക്കടിച്ചുകൊന്ന സംഭവം: പ്രതി അറസ്റ്റില്‍

അമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ പ്രതി ശിക്ഷയനുഭവിച്ചിരുന്നു



കോട്ടയം:  ചങ്ങനാശേരിയില്‍ വൃദ്ധനെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് സമീപത്തുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന വികലാംഗനായ വൃദ്ധനെ വെള്ളിയാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സജീവന്‍ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്.

നേരത്തെ അമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ ഇയാള്‍ ശിക്ഷയനുഭവിച്ചിരുന്നു. തൃക്കൊടിത്താനം ചക്രാത്തികുന്നില്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഗോപി. പ്രതിയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Google+
Like(s): 186