30 April, 2018 01:22:54 AM


ശ്രീലങ്കയിൽ 432 തടവുകാർക്ക് പ്രസിഡന്‍റ് പൊതുമാപ്പ് നൽകി

വെസക് ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പൊതുമാപ്പ്




കൊളംബോ: ശ്രീലങ്കയിൽ 432 തടവുകാർക്ക് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പൊതുമാപ്പ് നൽകി. രാജ്യത്തെ ജയിൽ വകുപ്പ് അധികൃതർ അറിയിച്ചതാണ് ഈ വിവരം. ചെറിയ കേസുകളിൽപ്പെട്ട് തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും, ശിക്ഷയ്ക്കൊപ്പം അടക്കേണ്ട പിഴ അടക്കാനാവാതെ തടവുകാലം മുന്നോട്ട് നീട്ടപ്പെട്ടവരും ഉൾപ്പെടെയുള്ളവർക്കാണ് പൊതുമാപ്പ് നൽകിയത്. എല്ലാ വർഷവും വെസക് ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തരത്തിൽ പ്രസിഡന്‍റ് തടവുകാർക്ക് പൊതുമാപ്പ് നൽകാറുണ്ടെന്നാണ് വിവരം



Share this News Now:
  • Google+
Like(s): 121