29 April, 2018 01:13:34 PM


കാമുകിയുമായി ഒളിച്ചോടിയ യുവാവ് ഗുരുവായൂരില്‍ മർദ്ദനമേറ്റ് മരിച്ചു

പാവറട്ടി മരുതയൂർ സ്വദേശി സന്തോഷാണ് മരിച്ചത്




തൃശൂർ: ഗുരുവായൂരിൽ സ്വകാര്യ ലോഡ്ജിൽ വച്ച് മർദനമേറ്റയാൾ മരിച്ചു. പാവറട്ടി മരുതയൂർ സ്വദേശി സന്തോഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി സന്തോഷ് ഒളിച്ചോടിയിരുന്നു. ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ ഉണ്ടെന്ന് അറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കളാണ് സന്തോഷിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 143