29 April, 2018 11:36:37 AM


ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ

കോട്ടയം മൗണ്ട് കാർമൽ സ്കൂള്‍ വിദ്യാർഥിനിയുടെ ഹർജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം




കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ ഹൈക്കോടതിയിൽ. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയായ അമീയ സലീമിന്‍റെ ഹർജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം. 

2016ൽ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാൻ ഉപയോഗിച്ചതെന്നും വിശദീകരണം. അതേസമയം സിബിഎസ്ഇയുടെ വാദം പച്ചക്കള്ളമെന്ന് അമീയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.


Share this News Now:
  • Google+
Like(s): 162