29 April, 2018 10:22:28 AM


ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയ

അടച്ചുപൂട്ടല്‍ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തില്‍




സിയൂൾ: ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടുമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. പ്രസിഡന്‍റ് മൂണ്‍ ജെ ഇനുമായി ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് ഉൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 

പൊതുജനങ്ങളുടെയും വിദഗ്ധരുടെയും സാന്നിധ്യത്തിലായിരിക്കും ആണവപരീക്ഷണകേന്ദ്രം അടച്ചുപൂട്ടുക. ട്രംപ്-കിം കൂടിക്കാഴ്ച അടുത്തമാസം അവസാനത്തോടെ ഉണ്ടാകുമെന്നും ഇനിന്‍റെ ഓഫീസ് അറിയിച്ചു. ഉത്തരകൊറിയയുടെയും ദക്ഷിണകൊറിയയുടെയും ടൈംസോൺ ഒന്നാക്കാനും തീരുമാനിച്ചതായാണ് വിവരം



Share this News Now:
  • Google+
Like(s): 144