Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

29 April, 2018 09:27:47 AM


മലപ്പുറത്ത് ഉറങ്ങികിടന്ന ഭർത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ

പോത്തഞ്ചേരി ബഷീറിന്‍റെ ഭാര്യ സുബൈദയാണ് അറസ്റ്റിലായത്




മലപ്പുറം: വീട്ടില്‍ ഉറങ്ങിക്കിടക്കവേ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മദ്ധ്യവയസ്‌കന്‍ മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ആണ് ഈ മാസം 23ന് മരിച്ചത്. സംഭവത്തില്‍ ബഷീറിന്‍റെ ഭാര്യ സുബൈദ അറസ്റ്റിലായി. 



കുടുംബവഴക്കിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇരുപതാം തീയതി അര്‍ദ്ധരാത്രിയായിരുന്നു സംഭവം നടന്നത്. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ കിടന്നുറങ്ങവേ ബഷീറിന്‍റെ ശരീരത്തിലേക്ക് ഭാര്യ സുബൈദ ആസിഡ് ഒഴിക്കുകയായിരുന്നു.



മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍. ഇവര്‍ക്ക് ഷഹന, മുഹമ്മദ് ആസിഫലി, ഫാത്തിമ സഫ എന്നീ മൂന്ന് മക്കളുണ്ട്



Share this News Now:
  • Google+
Like(s): 129