28 April, 2018 03:56:06 PM


വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനെ ചൊല്ലി ബസുടമകള്‍ക്കിടയില്‍ ഭിന്നത

കണ്‍സഷന്‍ നല്‍കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍



കൊച്ചി: വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബസുടമകള്‍ക്കിടയില്‍ ഭിന്നത. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. കണ്‍സഷന്‍ നല്‍കില്ലെന്ന് പറയാന്‍ ബസ് ഉടമകള്‍ക്ക് അധികാരമില്ലെന്നും തീരുമാനം പറയേണ്ടത് സര്‍ക്കാരാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.


ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ഥികള്‍ക്കു യാത്രാനിരക്കില്‍ ഇളവ് നല്‍കില്ലെന്നാണ് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.ഡീസല്‍ വില 71 കടന്ന സാഹചര്യത്തില്‍ നിരക്കിളവ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാനാകില്ലെന്നും അതുകൊണ്ടാണ് വിദ്യാര്‍ഥികളുടെ നിരക്ക് ഒഴിവാക്കുന്നതെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ അറിയിച്ചത്.



Share this News Now:
  • Google+
Like(s): 34