28 April, 2018 12:54:10 PM


മീ​റ​റ്റി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വെ​ടി​യേ​റ്റ് ന​വ​വ​ധു മ​രി​ച്ചു

വിവാഹസംഘത്തെ ആക്രമിച്ച് ആഭരണങ്ങളും പണവും കാറും കവര്‍ന്നു



മീ​റ​റ്റ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ  മീ​റ​റ്റി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വെ​ടി​യേ​റ്റ് ന​വ​വ​ധു മ​രി​ച്ചു.വിവാഹ സംഘത്തെ ആക്രമിച്ച കൊള്ളസംഘം നവവധുവിനെ വെടിവച്ച്‌ കൊന്ന ശേഷം ആഭരണങ്ങളും പണവും കാറും കവര്‍ന്ന് രക്ഷപ്പെട്ടു. ദേശീയപാത 58ല്‍ മാത്തൗറിന് സമീപമാണ് ആക്രമണം.


വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മുസാഫര്‍നഗര്‍ മിംമ്ലാ സ്വദേശി ഷാജെബിന്റെ ഭാര്യ ഫഹഎറാനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഭര്‍തൃവീട്ടിലേക്ക് പോവുകയായിരുന്നു ഫഹ്‌റാന. ദേശീയപാത 58യില്‍ വഴിയരുകിലെ ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോഴാണ് ആക്രമണം. ഒരു കാറില്‍ പിന്തുടര്‍ന്നെത്തിയ നാല് അക്രമികള്‍ വിവാഹ സംഘത്തെ തോക്കിന്‍മുനിയില്‍ നിര്‍ത്തി ആഭരണങ്ങളും പണവും ആവശ്യപ്പെട്ടു. ഫഹ്‌റാന ഇതിനെ എതിര്‍ത്തതോടെ അവര്‍ അവളെ വെടിവച്ച്‌ വീഴ്ത്തുകയും കാറില്‍ നിന്ന് വലിച്ച്‌ താഴെയിട്ട് ശേഷം പണവും ആഭരണങ്ങളും കവര്‍ന്ന് ഇവരുടെ കാറും തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.


പിന്നാലെ രണ്ട് കാറുകളില്‍ വന്നിരുന്ന മറ്റ് കുടുംബാംഗങ്ങളെയും ഷാജെബും കൂട്ടരും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി ഫഹ്‌റാനയെ മുസാഫര്‍പുര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്ബുകളിലെയും വെസ്‌റ്റേണ്‍ യു.പിയിലെ ടോള്‍ ബൂത്തുകളിലും വച്ചിരിക്കുന്ന സിസിടിവി വഴി പ്രതികളെ തിരിച്ചറിയാമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.


2016 ജൂലായില്‍ ബുലന്ദ്ഷഹറില്‍ ദേശീയപാതയില്‍ അക്രമി സംഘം വാഹനം തടഞ്ഞുനിര്‍ത്തി യുവതിയേയും മകളെയും ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാതകളില്‍ രാത്രികാല സുരക്ഷ വര്‍ധിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വെള്ളിയാഴ്ചത്തെ സംഭവം പോലീസിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്ചയുടെ മറ്റൊരു തെളിവാണ്.



Share this News Now:
  • Google+
Like(s): 127