28 April, 2018 11:48:43 AM


ലിഗയുടെ പേരില്‍ പണപ്പിരിവ്; അശ്വതി ജ്വാലയ്ക്കെതിരെ കേസെടുത്തു

ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്





തിരുവനന്തപുരം: മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജാലയ്ക്കെതിരെ കേസെടുത്തു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കോവളം പനങ്ങോട് സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ലിഗയുടെ മരണിന്‍റെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്ക് ലഭിച്ച പരാതി ഐജി മനോജ് എബ്രഹാമിന് കൈമാറി. 


ലിഗയുടെ തിരോധാനം മുതല്‍ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല എന്ന സാമൂഹ്യപ്രവര്‍ത്തക. ലിഗയുടെ മരണത്തില്‍ ഇടപെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷം രൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. അശ്വതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 



ഇവരുടെ സിറ്റിയിലുള്ള ഒാഫീസും ആസ്തിയും സംശയം ജനിപ്പിക്കുന്നതാണ്. പൊതിച്ചോറ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് നിത്യേന ഇവരുടെ അക്കൗണ്ടിലേക്ക് ഒ‍ഴുകുന്നത്. എംഎല്‍എമാരില്‍ നിന്നും 5000 രൂപ വീതം പണപ്പിരിവ് നടത്തിയിട്ടുണ്ട്. അടുത്തിടെ പൂങ്കുളത്ത് 5 ഏക്കര്‍ ഭൂമിയ്ക്ക് അഡ്വാന്‍സ് നല്‍കി. അശ്വതി നടത്തുന്ന വിദേശയാത്രകളും കാറുകളും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. 3 വര്‍ഷം കൊണ്ട് എവിടെനിന്നാണ് ഇത്രയും തുക ലഭിച്ചത് എന്നതിലും സംശയമുണ്ടെന്നും പരാതിയല്‍ പറയുന്നു.



Share this News Now:
  • Google+
Like(s): 175