28 April, 2018 11:38:32 AM


ഉത്തര്‍പ്രദേശില്‍ മിനിവാന്‍ ട്രക്കിലിടിച്ച്‌ ഒമ്പത് മരണം

നിരവധി പേര്‍ക്ക് പരുക്ക്



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒമ്പത് മരണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. 16 പേരുമായി സഞ്ചരിച്ച മിനിവാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.


വാനിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. വാന്‍ ഡ്രൈവറും സഹായിയും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ജില്ലാഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.



Share this News Now:
  • Google+
Like(s): 145