27 April, 2018 02:50:53 PM


കഴക്കൂട്ടത്ത് കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് മ​ര​ത്തി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

കൊ​ല്ലം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ ആ​ണ് മ​രി​ച്ച​ത്.



ക​ഴ​ക്കൂ​ട്ടം: കു​ള​ത്തൂ​ര്‍ ബൈ​പ്പാ​സി​ല്‍ റ്റിഎ​സ്‌സി ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും സ​മീ​പ​ത്തെ മ​ര​ത്തി​ലു​മി​ടി​ച്ചു ഒരാള്‍ മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ (49) ആ​ണ് മ​രി​ച്ച​ത്. അപകടത്തില്‍ ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളാ​യ അ​സ​റു​ദീ​ന്‍ (24) ഷാ​ജി​ന്‍ (44) എ​ന്നി​വ​ര്‍​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പു​ല​ര്‍​ച്ചെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സി​നാ​യി രോ​ഗി​യേ​യും കൊ​ണ്ടുപോയ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. തുന്പ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 143