27 April, 2018 02:00:41 PM


മാനന്തവാടിക്കടുത്ത് ഹോട്ടലിൽ പാചകവാതകം ചോര്‍ന്നു; ഗതാഗതം തടസപ്പെട്ടു

സംഭവം ലക്കിടിയിൽ; പരിഭ്രാന്തരായി നാട്ടുകാര്‍




സുൽത്താൻ ബത്തേരി: മാനന്തവാടിക്കും താമരശ്ശേരിയ്ക്കും ഇടയിൽ ലക്കിടിയിൽ റോഡരികിലെ ഹോട്ടലിൽ പാചകവാതകം ചോർന്നത് ഏറെ പരിഭ്രാന്തി പരത്തി. ലക്കിടി ആപ്പിള്‍ ബേക്കറിയിൽ ഉപയോഗിച്ചിരുന്ന എൽപിജി സിലിണ്ടറാണ് ചോർന്നത്.



സംഭവത്തെ തുടർന്ന് താമരശേരി ചുരം മുതൽ വയനാട് റൂട്ടിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.  ഫയർഫോഴ്സും പോലീസും എത്തി ചോർച്ചയുണ്ടായ സിലിണ്ടർ സ്ഥലത്തു നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


Share this News Now:
  • Google+
Like(s): 164