27 April, 2018 01:10:44 PM


ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് വയ്‌ക്കേണ്ടത് ഏതെങ്കിലും പാര്‍ട്ടിയല്ല - കോടിയേരി ബാലകൃഷ്ണന്‍

കാനത്തെ തള്ളി കോടിയേരി



കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ സഹായം വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് തീരുമാനിക്കേണ്ടത് മുന്നണിയിലെ ഏതെങ്കിലും ഒരു പാര്‍ട്ടിയല്ല. എല്‍.ഡി.എഫ് മുന്നണിയാണ് ഇത്തരം തീരുമാനമെടുക്കേണ്ടത്. മുന്നണിയില്‍ ആലോചിക്കാതെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ശരിയല്ല. എല്‍.ഡി.എഫിന് എല്ലാവരുടേയും വോട്ടുകള്‍ സ്വീകരിക്കും.


 കോ​ണ്‍​ഗ്ര​സി​നോ​ട് അ​തൃ​പ്തി​യു​ള്ള​വ​ർ ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും. കോ​ണ്‍​ഗ്ര​സി​നോ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​നും അ​തൃ​പ്തി​യാ​ണെ​ങ്കി​ൽ അ​വ​ർ​ക്കും എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യാം.കെ.എം മാണിക്ക് യു.ഡി.എഫ് മുന്നണിയോടുള്ള അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.


ചുരുക്കത്തില്‍, മാണിയെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത വീണ്ടും മറനീക്കി പുറത്തുവരികയാണ്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വന്നദിവസം തന്നെയാണ് മാണിയെ തള്ളി കാനം വീണ്ടും പ്രസ്താവന നടത്തിയത്. 



 





Share this News Now:
  • Google+
Like(s): 64