Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

27 April, 2018 12:51:42 PM


ചെങ്ങന്നൂരില്‍ എസ്‌എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

ബിഡിജഐസിന്‍റെ കാര്യം അവരോടു ചോദിക്കണം



ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാടുണ്ടാകുമെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപിയുടെ നിലപാട് ചെങ്ങന്നൂരിലെ രാഷ്ട്രീയ ചിത്രം വ്യക്തമായ ശേഷം പ്രഖ്യാപിക്കും. ബിഡിജഐസിന്‍റെ നിലപാട് എന്താകുമെന്ന് അതിന്‍റെ നേതൃത്വത്തോട് ചോദിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ എന്‍ഡിഎ ഒപ്പം അവര്‍ നില്‍ക്കുമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കില്ലെന്ന് നേരത്തെ ബിഡിജഐസ് പ്രഖ്യാപിച്ചിരുന്നു. ബിജെപി വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ ലഭിക്കാതിരിക്കുന്നതാണ് ബിഡിജഐസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. വിഷയത്തില്‍ നിരവധി തവണ ബിഡിജഐസ് നേതൃത്വം ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായിരുന്നില്ല.



Share this News Now:
  • Google+
Like(s): 288