27 April, 2018 12:45:38 PM


ആര്‍സിസിയില്‍ ചികിത്സക്കിടയില്‍ ആണ്‍കുട്ടി മരിച്ച സംഭവം; എച്ച്‌ഐവിയെന്ന് സ്ഥിരീകരിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്



തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സക്കിടയില്‍ ആണ്‍കുട്ടി മരിച്ച സംഭവത്തില്‍ എച്ച്‌ഐവിയെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് കുട്ടിയുടെ അച്ഛന്‍ പറയുന്നത്.


ആര്‍സിസിയില്‍ ചികിത്സ തേടിയ മറ്റൊരു കൂട്ടി കൂടി ഈ മാസം മരിച്ചിരുന്നു. ആലപ്പുഴ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിതന്റെ രക്തം നല്‍കിയതായി സ്ഥിരീകരിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 59