Breaking News
ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു... മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

27 April, 2018 12:34:08 PM


കേരള കോണ്‍ഗ്രസിന്‍െറ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സി.പി.എമ്മിന് - കെ.എം.മാണി

കേരള കോണ്‍ഗ്രസിന്‍െറ വോട്ട് ലഭിക്കുന്നവര്‍ ജയിക്കും



കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍െറ വോട്ട് ലഭിക്കുന്നവര്‍ ജയിക്കുമെന്ന് കെ.എം.മാണി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.


തങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാടുള്ള സി.പി.ഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്. സി.പി.എം സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് എന്നതിനാല്‍ തോറ്റാലും തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സി.പി.എമ്മിനായിരുക്കുമെന്ന് കാനം കണക്ക് കൂട്ടുന്നു. ഇതിനോട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. കാനം മറുപടി അര്‍ഹിക്കുന്നില്ല. എല്‍.ഡി.എഫ് ജയിക്കണമെന്ന ആഗ്രഹം കാനത്തിനില്ലെന്നും മാണി വ്യക്തമാക്കി.

അതേസമയം കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നാണ് തന്‍െറ വ്യക്തിപരമായ നിലപാടെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 139