27 April, 2018 12:10:36 AM


സിപിഎം കൂട്ടുകെട്ട് വീണ്ടും; ബത്തേരിയില്‍ കേരളാ കോണ്‍ഗ്രസിന് ചെയര്‍മാന്‍ പദവി

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഏ​ക അം​ഗം സാബുവാണ് ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യത്




സു​ൽ​ത്താ​ൻ ബ​ത്തേ​രി: സി​പി​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ഏ​ക അം​ഗം ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി. ടി.​എ​ൽ. സാ​ബുവാണ് പ​തി​നാ​റി​നെ​തി​രെ 18 വോ​ട്ടു​ക​ൾ​ക്ക് ചെ​യ​ർ​മാ​ൻ സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. സാ​ബു​വി​നെ​തി​രെ എ​ൻ.​എം. വി​ജ​യ​നാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 

ന​ഗ​ര​സ​ഭ​യി​ൽ ആ​കെ 35 കൗ​ണ്‍​സി​ല​ർ​മാ​രാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ൽ സി​പി​എ​മ്മി​ന് 17 അം​ഗ​ങ്ങ​ളും, യു​ഡി​എ​ഫി​ന് 16 അം​ഗ​ങ്ങ​ളും. ആ​കെ 35 കൗ​ണ്‍​സി​ല​ർ​മാ​രി​ൽ 34 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ഏ​ക ബി​ജെ​പി അം​ഗം എം.​കെ. സാ​ബു വോ​ട്ട് ചെ​യ്തി​ല്ല. ടി.​എ​ൽ. സാ​ബു​വി​ന്‍റെ പേ​ര് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി​പി​എ​മ്മി​ലെ സി.​കെ. സ​ഹ​ദേ​വ​ൻ നി​ർ​ദേ​ശി​ച്ചു. ഡെ​പ്യു​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി പി​ന്താ​ങ്ങി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​എം. വി​ജ​യ​ന്‍റെ പേ​ര് ലീ​ഗ് അം​ഗം പി.​പി. അ​യൂ​ബ് നി​ർ​ദേ​ശി​ച്ചു. രാ​ജേ​ഷ് കു​മാ​ർ പി​ന്താ​ങ്ങി.

സി​പി​എ​മ്മി​ലെ ടി.​കെ. ര​മേ​ശ​ന്‍റെ പേ​ര് ലീ​ഗി​ലെ ഷ​ബീ​ർ അ​ഹ​മ്മ​ദ് നി​ർ​ദേ​ശി​ക്കു​ക​യും കോ​ണ്‍​ഗ്ര​സി​ലെ രാ​ധ ര​വീ​ന്ദ്ര​ൻ പി​ന്താ​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ര​മേ​ശ​ൻ ഒ​ഴി​വാ​യി. പി​ന്നീ​ട് മ​ത്സ​രം സാ​ബു​വും വി​ജ​യ​നും ത​മ്മി​ലാ​യി. അം​ഗ​സം​ഖ്യ​യു​ടെ ബ​ല​ത്തി​ൽ സാ​ബു​വി​ന്‍റെ വി​ജ​യം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 141