Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

26 April, 2018 11:04:38 PM


പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദ്ദിച്ച എസ്ഐയ്ക്ക് "എട്ടിന്‍റെ പണി​"

നേരത്തെ പേരിന് ഒരു സ്ഥലം മാറ്റം; ഇപ്പോള്‍ 25000 പിഴയും ക്രിമിനല്‍ കേസിന് നിര്‍ദ്ദേശവും




കൊച്ചി: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ അ​കാ​ര​ണ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഫോ​ർ​ട്ടു​കൊ​ച്ചി എ​സ്ഐ ആ​യി​രു​ന്ന ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ​യ്ക്ക് സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ 25,000 രൂ​പ പി​ഴ​ശി​ക്ഷ വി​ധി​ച്ചു. എ​സ്ഐ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ഹ​നീ​ഫ നി​ർ​ദേ​ശി​ച്ചു. 

ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി എ.​ബി. ഡേ​വി​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഡേ​വി​ഡി​ന്‍റെ മ​ക​ൻ എ​ഡ്വി​ൻ ഡേ​വി​ഡും സ​ഹ​പാ​ഠി​ക​ളും സം​സാ​രി​ച്ച് നി​ൽ​ക്കുമ്പോ​ൾ ഫോ​ർ​ട്ടു​കൊ​ച്ചി എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ​യും സം​ഘ​വു​മെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു പോ​യ എ​ഡ്വി​ൻ പോ​ലീ​സി​നെ തി​രി​ഞ്ഞു​നോ​ക്കി എ​ന്നു പ​റ​ഞ്ഞ് എ​സ്ഐ ഇ​വ​രു​ടെ സൈ​ക്കി​ൾ മ​റി​ച്ചി​ട്ടു. 

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ചൈ​ൽഡ് വെ​ൽ​ഫെ​യ​ർ ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ എ​സ്ഐ, എ​ഡ്വി​നെ ബ​ലം​പ്ര​യോ​ഗി​ച്ചു ജീ​പ്പി​ൽ ക​യ​റ്റി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലും സ്റ്റേ​ഷ​നി​ൽ വ​ച്ചും കൈ​പി​ടി​ച്ചു തി​രി​യ്ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ പി​താ​വ് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ​യെ മ​ര​ട് സൗ​ത്ത് സ്റ്റേ​ഷ​നി​ലേ​ക്കു സ്ഥ​ലം ​മാ​റ്റു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡേ​വി​ഡ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

എ​ഡ്വി​ൻ എ​ട്ടു ദി​വ​സം ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ നി​ൽ​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ ഡേ​വി​ഡി​ന് എ​ട്ട് ദി​വ​സം ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നു ന​ഷ്ട​മാ​യി 8,000 രൂ​പ​യും മ​ക​ന്‍റെ ചി​കി​ത്സാ ചെ​ല​വി​നാ​യി 2,000 രൂ​പ​യും മാ​ന​ഹാ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഹ​ർ​ജി​ക്കാ​ര​ന് 10,000 രൂ​പ​യും മ​ക​ന് 5,000 രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് 25,000 രൂ​പ ന​ൽ​കേ​ണ്ട​ത്



Share this News Now:
  • Google+
Like(s): 633