26 April, 2018 01:13:06 PM


ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ജവഹര്‍ലാല്‍ നെഹ്റുവോ ?

ഗൂഗിളിന്‍റെ പിഴവ് വിവാദമാകുന്നു



ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി? അബദ്ധം പിണഞ്ഞ് ഗൂഗിള്‍. ഗൂഗിളിന്റെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാമന്ത്രിയുടെ ചിത്രം വരുന്നത് നരേന്ദ്ര മോദിയുടേതാണ്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദിയുടെ ചിത്രം എങ്ങനെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത്തെ പ്രധാനമന്ത്രിയുടെ സ്ഥാനത്തെത്തി എന്നാതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.


സെര്‍ച്ച്‌ ലിസ്റ്റില്‍ ആദ്യം വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്റു എന്നു തന്നെയാണ്. കൂടെ നെഹ്റുവിനെക്കുറിച്ച്‌ ചെറിയൊരു വിവരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രം നരേന്ദ്ര മോദിയുടേത്. ഒരു യൂസറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെടുത്തിയത്.ഇതിനു പിന്നാലെ ഗൂഗിളിന്റെ അബദ്ധത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കൂട്ടിത്തുന്നി നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 113