20 February, 2016 02:22:47 PM


നഗ്നയായി നിന്നത് കാറ്റുകൊള്ളാനെന്ന് കത്രീന കൈഫ്‌, അല്ലെന്ന് മാധ്യമങ്ങള്‍



മുംബൈ : കഷ്‌ടകാലത്തിന്‌ രാത്രി ബാല്‍ക്കണിയില്‍ കാറ്റുകൊള്ളാന്‍ നഗ്നയായി നിന്ന കത്രീന കൈഫ്‌ അപവാദങ്ങളില്‍ പെട്ടുഴലുന്നു. ഹിന്ദി - ഇംഗ്ലീഷ്‌ മീഡിയകളുമായി മുന്നാളാണെന്ന് തോന്നിക്കും വിധം മാധ്യമങ്ങള്‍ ഇതാഘോഷിക്കാന്‍ തുടങ്ങിയതോടെ ശരികേകും വിവാദത്തിലകപെട്ടിരിക്കുകയാണ് കത്രീന.


ഏ.സി.യില്‍ കിടന്നു മടുത്തതു മൂലം ഇങ്ങനെ മാറ്റം ആവശ്യമായിരുന്നു എന്ന്‌ കത്രീനയുടെ വാദം. പക്ഷേ അവരോടൊപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നുവെന്ന്‌ ഒരു ദൃക്‌സാക്ഷി എല്ലാ ദൈവങ്ങളെയും ആണയിട്ടു പറഞ്ഞതോടെ മീഡിയാസംഘങ്ങളാല്‍ എപ്പോഴും വേട്ടയാടപ്പെടുന്ന കത്രീനയുടെ കഷ്ടകാലവുമായി.


അടുത്തിടെ ഒരു പാതിരാത്രി ബോംബെ പട്ടണത്തിലെ തന്റെ സ്വന്തം അപ്പാര്‍ട്ടുമെന്റിലെ ബാല്‍ക്കണിയില്‍ കാറ്റേറ്റ്‌ നിന്നിരുന്നു കത്രീന. ഈ സന്ദര്‍ഭത്തില്‍ അതുവഴി പോയ ഒരു പത്രപ്രവര്‍ത്തകന്‍റെ ദൃഷ്ടി അങ്ങോട്ട് പതിഞ്ഞതാണ് പ്രശ്നമായത്.

തൊട്ടടുത്ത ദിവസം കത്രീന തന്റെ ഒരു ആണ്‍സുഹൃത്തിനോടൊപ്പം നിന്നിരുന്നതായി എഴുതിവിടുകയും ചെയ്തു. 'തന്റെ കാമുകനൊപ്പം ബാല്‍ക്കണിയില്‍ റൊമാന്‍സ്‌ ചെയ്‌ത കത്രീന!' ഇതായിരുന്നു തലക്കെട്ട്‌.


വാര്‍ത്ത കേട്ട്‌ ഞെട്ടിയ കത്രീന പൊട്ടിത്തെറിച്ചു. 'ആ കശ്‌മലന്‍ എന്നെ തെറ്റിദ്ധരിച്ചതാണ്‌. ഞാന്‍ ഒറ്റയ്‌ക്കായിരുന്നു നിന്നിരുന്നത്‌.' 

'അവര്‍ കള്ളം പറയുകയാണ്‌. കൂടെയുണ്ടായിരുന്ന ആളുമായി അവര്‍ കാട്ടിക്കൂട്ടിയ കാമപ്പേക്കൂത്തുകള്‍ ഞാനെന്റെ കണ്ണുകള്‍കൊണ്ട്‌ കണ്ടതാണ്‌.' പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ തറപ്പിച്ചുപറയുമ്പോള്‍ ആരുടെ ഭാഗത്താണ്‌ ശരി, ആരുടെ ഭാഗത്താണ്‌ തെറ്റ്‌ എന്നു കണ്ടെത്താന്‍ കഴിയാത്ത ഒരവസ്‌ഥയാണ്‌ ഹിന്ദി സിനിമാലോകത്ത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K