Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 April, 2018 12:41:33 PM


വീട്ടമ്മയെ മദ്യം കുടിപ്പിച്ച്‌ പീഡിപ്പിച്ചതായി പരാതി

കൊടുവള്ളിയില്‍ അയല്‍വാസി ഉള്‍പ്പെടെ ആറംഗ സംഘത്തിന്‍റെ ക്രൂരത



കോഴിക്കോട്: മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച്‌ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് കഴക്കോത്ത് പന്നൂരിലാണ് വീട്ടമ്മ അയല്‍വാസി ഉള്‍പ്പെടെ ആറംഗ സംഘത്തിന്‍റെ ക്രൂരതയ്ക്ക് ഇരയായത്.


ജനുവരി 30 നാണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തില്‍ മാനസികമായി തകര്‍ന്ന യുവതി കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനോട് സംഭവം വെളിപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ചൊവാഴ്ച കൊടുവള്ളി പോലീസില്‍ പരായതി നല്‍കുകയായിരുന്നു. അയല്‍വാസി ഉള്‍പ്പെടെ ആറംഗ സംഘം ഒരു രാത്രി മുഴുവന്‍ പീഡനത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.


പരാതി ലഭിച്ച്‌ ഒരു ദിവസത്തിനുശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Google+
Like(s): 213