26 April, 2018 05:51:24 AM


ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയാകും

മലയാളിയായ കെ.എം. ജോസഫിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു




ന്യൂഡൽഹി: ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രാനുമതി. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. കൊളീജിയം ശുപാര്‍ശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.


അതേസമയം, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് മലയാളിയായ കെ.എം. ജോസഫിന്റെ സുപ്രീംകോടതി നിയമനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സുപ്രീംകോടതിയിലെ മുതിര്ന്ന അഭിഭാഷകനായിരുന്ന ഒ.പി. മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007-ലാണ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകപദവി ലഭിച്ചത്. 



Share this News Now:
  • Google+
Like(s): 52