25 April, 2018 09:26:46 PM


ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ്: ശ്രീ​കാ​ന്തും സൈ​ന​യും സി​ന്ധു​വും ര​ണ്ടാം റൗ​ണ്ടി​ൽ

സൈ​ന​യും സി​ന്ധു​വും വിജയിച്ച​ത് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്




വു​ഹാ​ൻ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ളും പി.​വി സി​ന്ധു​വും കെ. ​ശ്രീ​കാ​ന്തും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. സൈ​ന​യും സി​ന്ധു​വും നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സൈ​ന സിം​ഗ​പു​ർ താ​രം ഇ​യോ ജി​യ മി​നി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 21-12, 21-9. സി​ന്ധു ചൈ​നീ​സ് താ​രം പ​യി യു ​പോ​യെ​യാ​ണ് വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 21-14, 21-19. ശ്രീ​കാ​ന്ത് ജ​പ്പാ​ന്‍റെ കെ​ന്‍റ നി​ഷി​മോ​ട്ടോ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ ജ​യം. സ്കോ​ർ: 13-21, 21 -16, 21-16.



Share this News Now:
  • Google+
Like(s): 60