Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

25 April, 2018 02:34:41 PM


ഇന്തോനേഷ്യയിലെ എണ്ണക്കിണറില്‍ അഗ്നിബാധ: 10 പേർ മരിച്ചു

തീ പിടിച്ചത് അനധികൃത എണ്ണക്കിണറിന്




ജക്കാർത്ത: ഇന്തോനേഷ്യയിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അനധികൃത എണ്ണക്കിണറാണിതെന്നാണ് വിവരം. ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലാണ് സംഭവം. തീപിടിത്തത്തിൽ എണ്ണക്കിണറിന് സമീപമുണ്ടായിരുന്ന മൂന്ന് വീടുകൾ കത്തിയമർന്നു. ഇന്തോനേഷ്യൻ ദുരന്തനിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 89