25 April, 2018 01:30:39 PM


മകളെ കൊന്നത് താന്‍ യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടതിനാൽ; സൗമ്യയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്

ചുരുളഴിയുന്നത് പെണ്‍വാണിഭത്തിന്‍റെ കഥകളുംകണ്ണൂര്‍:  "തന്‍റെ ഇഷ്ടത്തിന് ജീവിക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കളെയും മക്കളെയും ഇല്ലാതാക്കിയത്..." തലശ്ശേരി പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ മൊഴികള്‍ ഞെട്ടിക്കുന്നത്. കൊലപാതകത്തിനു പിന്നാലെ പെണ്‍വാണിഭത്തിന്‍റെയും ചുരുളഴിയിക്കുന്ന കഥകളാണ് സൗമ്യയുടെ മൊഴിയിലൂടെ പുറത്തു വരുന്നത്. ര​ണ്ട് യു​വാ​ക്ക​ളോ​ടൊ​പ്പം താ​ന്‍ കി​ട​ക്കു​ന്ന​ത് മ​ക​ള്‍ നേ​രി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​വ​ളെ കൊ​ല്ലാ​ന്‍ ആ​ദ്യം തീ​രു​മാ​നി​ച്ച​തെ​ന്ന് സൗമ്യ. മാ​താ​പി​താ​ക്ക​ള്‍ ത​ട​സ​മാ​യ​പ്പോ​ള്‍ അ​വ​രേ​യും ഇ​ല്ലാ​താ​ക്കി. 


തന്‍റെ രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം ഭർത്താവ് പിണങ്ങിപ്പോയി. ഇതിന് ശേഷം ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യത്തിലേക്ക് നയിച്ചതെന്ന് സൗമ്യ പോലീസിനോട് പറഞ്ഞു. സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളും പോലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്.  പ്രതി പറഞ്ഞതനുസരിച്ച് എലിവിഷം വാങ്ങി നൽകിയ അറുപതുകാരൻ ഓട്ടോറിക്ഷ ഡ്രൈവറെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് കൊലപാതകങ്ങളിൽ നേരിട്ടോ, അല്ലാതെയോ പങ്കുണ്ടോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.


പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65), പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ഷോ​ർ (8) എ​ന്നി​വ​രെ എ​ലി​വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ചൊവ്വാഴ്ചയാണ് സൗമ്യ അറസ്റ്റിലായത്. അറസ്റ്റിനു പിന്നാലെ ത​ല​ശേ​രി ഗ​വ. റ​സ്റ്റ് ഹൗ​സി​ലെ പു​തി​യ ബ്ലോ​ക്കി​ലെ മു​റി​യി​ല്‍ നടന്ന ചോദ്യം ചെയ്യലില്‍ ആദ്യം എല്ലാം നിഷേധിച്ച സൗമ്യ പതുക്കെ പോലീസിന്‍റെ ചോദ്യങ്ങളോട് സഹകരിക്കുകയായിരുന്നു. മ​ഫ്തി​യി​ല്‍ നി​ല്‍​ക്കു​ന്ന എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍, സിഐ കെ.​ഇ. പ്രേ​മ​ച​ന്ദ്രന്‍ എന്നിവരുടെ മുന്നില്‍ വിതുമ്പികൊണ്ടാണ് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു നി​ന്ന അനിശ്ചിതത്വങ്ങൾക്ക് വി​രാ​മ​മി​ട്ട് പ്രതി കുറ്റം ഏറ്റുപറഞ്ഞത്.  രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല ത​ര​ത്തി​ല്‍ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഒന്നും തു​റ​ന്നു പ​റ​യാ​ന്‍ പ്ര​തി ത​യാ​റാ​യി​രുന്നില്ല. ഒ​ടു​വി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി സ​ദാ​ന​ന്ദ​ന്‍ സൗ​മ്യ​യെ ചോ​ദ്യം ചെ​യ്യു​ന്ന ഗ​വ. റ​സ്റ്റ് ഹൗ​സി​ലെ​ത്തി. സൗ​മ്യ​ക്കൊ​പ്പം നി​ന്ന് അ​വ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്ന് സ​ഹ​താ​പ​വും അ​നു​ക​മ്പ​യും ചൊ​രി​ഞ്ഞ് അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്രതി മനസ് തുറന്നത്.


"മ​ക​ളി​ല്ലാ​താ​കു​ന്ന​താ​ണ് ജീ​വി​ത​ത്തി​ന് ന​ല്ല​തെ​ന്ന് തോ​ന്നി​യ​ല്ലേ' ​എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ​യെ​ന്നായിരുന്നു പ്രതിയുടെ ആദ്യ മറുപടി. തുടർന്ന് ത​ന്‍റെ മു​ന്നി​ലെ​ത്തി​യ സിഐ കെ.ഇ.പ്രേമചന്ദ്രന്‍റെ ഇ​രു കൈ​ക​ളും കൂട്ടിപ്പിടിച്ച് സൗ​മ്യ പൊ​ട്ടി​ക്ക​ര​ഞ്ഞുവത്രേ. പ​തി​ന​ഞ്ച് മി​നി​റ്റുകൊ​ണ്ടാണ് മൂ​ന്ന് മ​ര​ണ​ങ്ങ​ളു​ടേ​യും ക​ഥ സൗ​മ്യ പോ​ലീ​സി​ന് വി​വ​രി​ച്ച് ന​ല്‍​കിയത്. പിന്നാലെ എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പു​റ​ത്തേ​ക്കുവ​ന്ന് അ​റ​സ്റ്റ് വി​വ​രം സ്ഥി​രീ​ക​രി​ച്ചു.​


ചെ​മ്മീ​ന്‍ ക​ണ്ട​ത്തി​ല്‍ ജോ​ലി​ക്കു വ​ന്ന യു​വാ​വി​നെ​യാ​ണ് സൗമ്യ ആദ്യം വി​വാ​ഹം ക​ഴി​ച്ച​ത്. ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​മാ​യി​രു​ന്ന അ​യാ​ള്‍ ഒ​രി​ക്ക​ല്‍ എ​ലി വി​ഷം ന​ല്‍​കി ത​ന്നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു. പിന്നാലെയാണ് ​ഇ​രി​ട്ടി സ്വ​ദേ​ശി​നി​ അ​നാ​ശാ​സ്യ​ത്തിലേ​ക്ക് വഴികാട്ടിയായത്. പി​ന്മാ​റാ​ന്‍ പ​റ്റാ​ത്ത വി​ധം പെട്ടുപോയ താന്‍ പ​തി​നാ​റു വ​യ​സു​കാ​ര​​നു​മാ​യി പതിവായി ബ​ന്ധ​പ്പെ​ട്ടി​രു​ന്നുവെന്നുള്‍പ്പെടെയുള്ള നി​ര​വ​ധി ഞെട്ടിക്കുന്ന കഥകളാണ് പോലീസിനോട് പറഞ്ഞത്.


ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലെ ഒ​രു അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ മകൾ ഐശ്വര്യ താന്‍ നഗ്നയായി രണ്ടു യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടു. അവൾ ഇക്കാര്യം അമ്മയോട് പറഞ്ഞു. അമ്മ ഈ വിഷയത്തിന്‍റെ പേരിൽ ശകാരവും വഴക്കും ചൊരിഞ്ഞതാണ് മകള്‍ക്കു പിന്നാലെ അവരെയും കൊല്ലാൻ പ്രേരണയായത്. കൊ​ല​പാ​ത​ക​ത്തി​നാ​യി ര​ണ്ട് പാ​യ്ക്ക​റ്റ് എ​ലി വി​ഷം ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഒ​ന്ന് ഒ​രു കാ​മു​ക​ന്‍ വീ​ട്ടി​ലെ ജൈ​വ കു​ഴി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. മ​ക​ള്‍ ഐ​ശ്വ​ര്യ​ക്ക് വി​ഷം കൊ​ടു​ത്ത് ഛര്‍​ദ്ദി വ​ന്ന​പ്പോ​ള്‍ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം കൊ​ണ്ടുപോ​യി. അ​വി​ടെ നി​ന്നും കോ​ഴി​ക്കോ​ട് കൊ​ണ്ടുപോ​കു​ക​യും അ​വി​ടെ വ​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.​ ഐ​ശ്വ​ര്യ​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യി​ക്കാ​തി​രു​ന്ന​പ്പോ​ഴാണ് മാ​താ​പി​താ​ക്ക​ളെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ചത്. 


മ​ക​ള്‍​ക്ക് ചോ​റി​ലും അ​മ്മ​ക്ക് മീ​ന്‍ ക​റി​യിലുമാണ് വി​ഷം ന​ല്‍​കിയത്. അമ്മ ഛര്‍​ദ്ദിച്ച​പ്പോ​ള്‍ ത​ല​ശേ​രി​യി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടുപോ​യി. ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. എ​ന്നി​ട്ടും ത​ന്നെ ആ​രും സം​ശ​യി​ക്കു​ന്ന​താ​യി തോ​ന്നി​യി​ല്ല. അ​തുകൊ​ണ്ടാ​ണ് പി​താ​വി​നേ​യും കൊ​ല്ലാ​ന്‍ ഉ​റ​പ്പി​ച്ച​തും ന​ട​പ്പി​ലാ​ക്കി​യ​തും. പി​താ​വ് കു​ഞ്ഞി​ക്ക​ണ്ണ​ന് ചൂ​ടു​ള്ള ര​സ​ത്തി​ലാ​ണ് വി​ഷം ക​ല​ക്കി ന​ല്‍​കി​യ​ത്. മ​ര​ണ​ങ്ങ​ളി​ല്‍ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് കു​ടി​വെ​ള്ള​ത്തി​ല്‍ അ​മോ​ണി​യം ക​ല​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന പ്ര​ച​ര​ണം ന​ട​ത്തി​യ​തും വെ​ള്ളം പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടുപോ​യ​തെന്നും സൗ​മ്യ പോലീസിനോട് സമ്മതിച്ചു.
Share this News Now:
  • Google+
Like(s): 2957