Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

25 April, 2018 01:15:11 PM


സംസ്ഥാനത്തിന്‍റെ വരുമാനം: പെട്രോള്‍, ഡീസല്‍ നികുതി കുറക്കില്ലെന്ന് തോമസ് ഐസക്

കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും മന്ത്രി




തിരുവനന്തപുരം: പെട്രോളിന്‍റെയും ഡീസലിന്‍റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്‍റെ വരുമാനം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി അതുകൊണ്ട് തന്നെ കുറക്കേണ്ട കാര്യവുമില്ലെന്നും വ്യക്തമാക്കി. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അനുദിനം വർധിക്കുന്നതിനിടെ വിഷയത്തിൽ തോമസ് ഐസക് നിലപാടാവർത്തിച്ചത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 113